കടവത്തൂർ പാനൂർ റോഡിൽ മലയൻകുണ്ട് പാലത്തിന് സമീപം കാരേന്റെകീഴിൽ രാജേഷിൻ്റെ പൂട്ടിയിട്ട് വീടിനു തീപിടിച്ചു. അടുക്കള ഭാഗത്തു പുക ഉയരുന്നതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ പാനൂർ അഗ്നിരക്ഷാസേനയെ വിവരമറി യിച്ചു. സേന എത്തിയാണ് തീ അണച്ചത്. വൈദ്യുത ഷോർട്ട് സർക്യൂറ്റ് കാരണം അടുക്കളയിലെ ഫ്രിഡ്ജിൽ നിന്നാണ് തീ
പടർന്നത് . ഫ്രിഡ്ജ് പൂർണമായി കത്തി നശിച്ചു. അടുക്കള ഭാഗവും പൂർണമായും കത്തി. അടുക്കളയോട് ചേർന്ന മറ്റു രണ്ടു മുറികളിലും നാശനഷ്ടമുണ്ട്. വൈദ്യുത വയറിങ് തകരാറിലായി. ഫർണിച്ചർ ഉൾപ്പെടെ വീട്ടു സാധനങ്ങൾ നശിച്ചു.
അടുക്കളയിലെ പാചകവാതക സിലിണ്ടറിലേക്ക് തീ പടരുന്നതിനു മുൻപ് രക്ഷാപ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും, സേനയും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. കുടുംബത്തോടൊപ്പം രാജേഷ് പുറത്തു പോയപ്പോഴാണ് തീപ്പിടുത്തം ഉണ്ടായത്.

പാനൂർ ഫയർ സ്‌റ്റേഷൻ ഓഫിസർ കെ.ശ്രീജിത്ത്, സേനാംഗങ്ങളായ രവീന്ദ്രൻ, എം.കെ രഞ്ജിത്ത്, പി രാഹുൽ, ജിക്‌സൺ ജോസ്, എം വിനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
A house caught fire due to a short circuit in Kadavathur near Panur; 2 rooms and the kitchen were gutted












































.jpeg)